ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവൽസരാഘോഷത്തിന് 4 ലോക റെക്കോർഡുകൾ


ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവൽസരാഘോഷത്തിന് 4 ലോക റെക്കോർഡുകൾ. 40 മിനിറ്റ് വെടിക്കെട്ട് 3 ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിച്ചു. 5000 ഡ്രോണുകൾ ചേർന്ന് ആകാശത്ത് സൃഷ്ടിച്ച ദൃശ്യങ്ങളാണ് ലോക റെക്കോർഡ് സ്വന്തമാക്കിയ നാലാമത്തെ ഇനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് റെക്കോർഡ് പ്രകടനങ്ങൾ നടന്നത്. ലേസർ ഷോ, വിവിധ രാജ്യങ്ങളിലെ കലാകാരന്മാർ അണിനിരന്ന കലാസന്ധ്യ എന്നിവ പുതുവർഷ രാവിന് മോടി കൂട്ടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed