ദുബൈയുടെ നഗരാസൂത്രണ പദ്ധതി 2040 ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു
കൂടുതൽ നിക്ഷേപങ്ങളും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ദുബൈയുടെ നഗരാസൂത്രണ പദ്ധതി 2040 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ജനസുരക്ഷ ഉറപ്പാക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നഗരാസൂത്രണ പദ്ധതികൾ നടപ്പാക്കേണ്ടത്. പദ്ധതി രൂപീകരണത്തിലും നടപ്പാക്കുന്നതിലും കാര്യക്ഷമത ഉറപ്പു വരുത്തും. നീതി, സമത്വം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. പ്രകൃതി സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുരക്ഷിതമായ ഉപയോഗം എന്നിവയും നഗരാസൂത്രണത്തിൽ പ്രധാനമാണ്.
പരിസ്ഥിതി ആഘാത പഠനവും പാരിസ്ഥിതിക അവലോകനവും നടത്തും. വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി നഗരാസൂത്രണത്തിനായി സുപ്രീം കമ്മിറ്റി രൂപീകരിക്കും. പദ്ധതികളും ചട്ടക്കൂടുകളും ലക്ഷ്യങ്ങളും തന്ത്രങ്ങളും സുപ്രീം കമ്മിറ്റി തീരുമാനിക്കും. നഗരാസൂത്രണം നടപ്പാക്കുന്നതിന്റെ ചുമതല ദുബായ് മുനിസിപ്പാലിറ്റിക്കാണ്. ആവശ്യമെങ്കിൽ പുതിയ ഫ്രീ സോണുകളും ഡവലപ്മെന്റ് സോണുകളും രൂപീകരിക്കാൻ മുനിസിപ്പാലിറ്റിക്ക് അധികാരം നൽകി. ഏതു നിർമാണ പ്രവൃത്തിയും പെർമിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഖത്തർ 52ആം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസി ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിലാണ് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 52−ാമതെത്തിയത്. ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വീസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ ഇത്തവണ മൂന്നാമതാണ്. സിംഗപ്പൂർ ആണ് ഒന്നാമത്. സിംഗപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം സാധ്യമാകും. ജർമനി, സ്‌പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇവിടങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങൾ സന്ദർശിക്കാം. ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്‌സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് മൂന്നാം സ്ഥാനത്ത്−189 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനം. പാസ്‌പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതും സാമ്പത്തികം ഉൾപ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണിത്.
srydryd

