വിസ്‌ഡം - ബഹ്‌റൈൻ കലണ്ടർ പ്രകാശനം ചെയ്തു....


ഷീബ വിജയൻ


മനാമ: വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ 2027 വർഷത്തേക്കുള്ള കലണ്ടറിന്റെ പ്രകാശനം ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ വൈസ് ചെയർമാൻ സിയാദ് ഉമർ നിർവ്വഹിച്ചു.

ഒരു വിശ്വാസിയുടെ ദൈനം ദിന ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഖുർആനിലെ വിവിധ ഉദ്ധരണികൾ, നമസ്ക്കാര സമയം, അൽ മന്നാഇ സെന്റർ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടത്തുന്ന വിവിധ ക്ലാസ്സുകൾ എന്നിവയുടെ വിശദ വിവരങ്ങൾ അടങ്ങിയ കെട്ടിലും മട്ടിലും നൂതനത്വം പുലർത്തുന്ന കലണ്ടറുകൾ സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ വിതരണത്തിന് തയ്യാറായിരിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ, യാഖൂബ് ഈസ്സ, വസീം അഹമദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, ഹംസ റോയൽ, റഫീഖ് അബ്ദുല്ല എന്നിവർ പ്രകാശന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. വിവിധ സ്പോൺസർമാരുടെ സഹകരണത്തിന് രിസാലുദ്ദീൻ നന്ദി പറഞ്ഞു.

article-image

sdsadsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed