കൊയിലാണ്ടിയിൽ‍ ഭാര്യയെ കൊലപ്പെടുത്തിയ ഭർ‍ത്താവ് പൊലീസ് സ്റ്റേഷനിൽ‍ കീഴടങ്ങി


കൊയിലാണ്ടിയിൽ‍ ഭാര്യയെ കൊലപ്പെടുത്തി ഭർ‍ത്താവ് പൊലീസ് സ്റ്റേഷനിൽ‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർ‍ത്താവ് രവീന്ദ്രന്‍ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ‍ എത്തിച്ചു. രവീന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. മൂന്നാം ക്ലാസിൽ‍ പഠിക്കുന്ന ഒരു മകളുണ്ട്.

2009ലാണ് ഇവരുടെ വിവാഹം നടന്നത്. മൂന്നാം ക്ലാസുകാരിയായ മകൾ‍ സ്‌കൂളിലേക്ക് പോയ സമയത്താണ് രവീന്ദ്രന്‍ ലേഖയെ കൊലപ്പെടുത്തിയത്.

article-image

tiuou

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed