നികുതി വെട്ടിപ്പ് കേസ്: സഞ്ജയ് ഷായെ ഡെൻമാർക്കിന് കൈമാറാമെന്ന് ദുബായ് കോടതി


നികുതി വെട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ ഡെൻമാർക്കിന് കൈമാറാമെന്ന് ദുബായ് കോടതി. ഡെൻമാർക്കിൽ 170 കോടി ഡോളറിന്‍റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയത്. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായ മൂന്നു വർഷം നികുതി റീഫണ്ട് ഇയാൾ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനു ശേഷം ‍ഡെൻമാർക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലേക്കു താമസം മാറ്റി.

2018ൽ ആണ് ഡെൻമാർക്ക് നികുതി വകുപ്പ് ദുബായിൽ കേസ് ഫയൽ ചെയ്തത്. 190 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഡെൻമാർക്ക് വാദിച്ചത്. അടുത്തിടെ ഇയാൾക്ക് 125 കോടി ഡോളർ (10,000 കോടി രൂപ) ദുബായ് കോടതി പിഴയിട്ടിരുന്നു.

article-image

 2234523

You might also like

  • Straight Forward

Most Viewed