ലോകത്ത് പ്രതിവര്‍ഷം പാഴാക്കുന്നത് 100 കോടി ടണ്‍ ഭക്ഷണസാധനങ്ങൾ: റിപ്പോർട്ടുമായി യു.എൻ


ലോകത്ത് ഉപയോഗിക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവും ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ അളവും തമ്മില്‍ വലിയ വ്യത്യസമുണ്ടെന്ന് യു.എൻ. പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണസാധനങ്ങളാണ് പാഴാക്കിക്കളയുന്നത് എന്നാണ് 2021 ലെ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ ഫൂഡ് വേസ്റ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിൽ പറയുന്നത്. മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പാഴാവുകയോ മാലിന്യമായി കളയുകയോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൈവവൈവിധ്യത്തിലെ നഷ്ടം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം മുതലായ പ്രകൃതിയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഭക്ഷ്യസംവിധാനത്തിലെ പരിഷ്‌കരണം പ്രധാനമാണെന്നും ആഗോള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ എട്ട് മുതല്‍ 10 ശതമാനം വരെയും മാലിന്യമായി തള്ളപ്പെടുന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട് ചൂണ്ടിക്കാണിക്കുന്നത്.

ആഗോള തലത്തില്‍ തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് വീട്ടിലെ ഭക്ഷണ മാലിന്യം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭക്ഷ്യ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കൂടാന്‍ കാരണം, മാലിന്യത്തിന്റെ അളവ് കൂടുന്നതും അതിന്റെ മാനേജ്‌മെന്റിലെ പരാജയവുമാണെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ നേരിടുന്ന ഭക്ഷ്യമാലിന്യ പ്രതിസന്ധിയെ നേരിടാൻ യുഎന്‍ഇപി ധാരാളം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സസ്റ്റെയിനബിള്‍ ഫൂഡ് സിസ്റ്റംസ് പ്രോഗ്രാം ഓഫീസര്‍ ക്ലിമന്റൈന്‍ ഓ കോണര്‍ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 2013 ൽ ‘തിങ്ക് ഈറ്റ് സേവ് ഗ്ലോബല്‍’ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ആഫ്രിക്ക, ഏഷ്യന്‍ പസഫിക്, ലാറ്റിന്‍ അമേരിക്ക, കരീബിയ, വെസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റീജിയണല്‍ ഫൂഡ് വേസ്റ്റ് വര്‍ക്കിങ് ഗ്രൂപ്പുകളേയും യുഎന്‍ഇപി നിയോഗിക്കുന്നുണ്ട്.

article-image

DFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed