ദേശീയ ദിനാഘോഷം; ഫുജൈറയിൽ 1,469 വാഹനയാത്രക്കാർക്ക് പിഴ


ഇക്കഴിഞ്ഞ 51ആമത് യുഎഇ ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 43 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലീസ്. 1,469 ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തു.

ഡ്രൈവർമാർ “സ്‌പ്രേ ചെയ്യുന്ന സാമഗ്രികൾ” ഉപയോഗിക്കുന്നതും വാഹനങ്ങളുടെ നിറം പരിഷ്‌ക്കരിക്കുന്നതും അവരുടെ വാഹനങ്ങളുടെ ദൃശ്യപരതയെയും സുരക്ഷയെയും ബാധിക്കുന്ന സ്റ്റിക്കറുകൾ കൊണ്ട് മറച്ചതുമാണ് മിക്ക വാഹനങ്ങളിലേയും നിയമലംഘനങ്ങളെന്ന് പൊലീസ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി റാഷിദ് ബിൻ അവാഷ് അൽ യമാഹി പറഞ്ഞു.

അശ്രദ്ധമായ ഡ്രൈവിങ്, വാഹനത്തിന്റെ സൺറൂഫിൽ നിന്ന് പുറത്ത് നിൽക്കുന്നത് തുടങ്ങിയതിനും പിഴ ചുമത്തിയിട്ടുണ്ട്. വാഹനങ്ങളുടെ മോഡിഫിക്കേഷൻ നിയമങ്ങൾ വ്യക്തമാക്കി വിവിധ മാധ്യമങ്ങളിലൂടെ വിപുലമായ ബോധവത്കരണ ക്യാമ്പയിൻ നടത്തിയിട്ടും നിയമലംഘനങ്ങൾ നടക്കുന്നുവെന്നും ബ്രിഗ് ജനറൽ അൽ യമാഹി പറഞ്ഞു.

article-image

fghgfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed