പുതിയ വിസാ നിയമം പ്രഖ്യാപിച്ച് യുഎഇ
ഇനിമുതൽ യുഎഇയിൽ സ്‌പോണ്‍സർ ഇല്ലാത്ത സന്ദർശക വിസയും ഗ്രീൻ വിസയും. ഇതോടെ രാജ്യത്തെക്കുള്ള പ്രവേശനത്തിന്റെ നടപടികളിൽ മാറ്റങ്ങൾ വരും.
തൊഴിൽ അന്വേഷിച്ചെത്തുന്നവർക്കും ബിസിനസുകൾ ലക്ഷ്യം വെക്കുന്നവർക്കും സ്‌പോണ്‍സറിന്റെ സഹായമില്ലാതെ രാജ്യത്ത് എത്താനാവുന്ന സന്ദർശക വിസയും ഫ്രിലാന്റ്‌സായി ജോലിച്ചെയ്യുന്നവർക്കും ജോലിയിൽ നിന്നു വിരമിച്ചവർക്കും 5 വർഷത്തെ ഗ്രീന്‍ വിസയുമാണ് നിലവിൽ അംഗീകരിച്ചിരിക്കുന്നത്.
