‘സലാം ഭായ്, സാധനം കൈവശമുണ്ട്’ : വാട്സ് ആപ്പ് സന്ദേശങ്ങൾക്കതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്


‘സലാം ഭായ്, സാധനം കൈവശമുണ്ട്’ എന്ന മുഖവുരയോടെ വിവിധയിനം ലഹരിയുൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. വിദേശത്തു നിന്നുള്ള അപരിചിത നമ്പറുകളിൽ നിന്നാണ് ഈ ലഹരി വിപണനത്തിന്റെ തന്ത്രം വാട്സാപ്പിൽ പരക്കെയെത്തുന്നത്. നമ്പർ ബ്ലോക്ക് ചെയ്ത് സന്ദേശം കാര്യാമാക്കാതിരിക്കുകയാണ് ലഭിച്ചവർ ചെയ്യുക. എന്നാൽ ദുബായ് പൊലീസ് ജനങ്ങളോട് പറയുന്നത് പരാതിപ്പെടാനാണ്. വാട്സാപ്പിൽ വരുന്ന സന്ദേശങ്ങൾ അവഗണിക്കാതെ പകർപ്പടക്കം പൊലീസിൽ പരാതിപ്പെടുകയാണ് ചെയ്യേണ്ടതെന്നും രക്ഷിതാക്കളോട് വ്യാജ വാട്സ് ആപ്പ് സന്ദേശങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങള കുറിച്ച് കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കിക്കുകയും വേണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത്തരം സന്ദേശങ്ങൾ വ്യാപകമായി ലഭിക്കുന്നതിനാൽ പൊലീസ് നടപടി ഊർജിതമാക്കിയിട്ടുണ്ട്. ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ കണ്ണികളായ 100 പേരെയാണ് പൊലീസ് ഇതിനകം പിടികൂടിയത്. അജ്ഞാതവും അപകടകരവുമായ സന്ദേശങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പൊതുജനത്തെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed