കൗമാരക്കാർക്ക് ഫൈസർ വാക്സിൻ നൽകാൻ യുഎയിൽ അനുമതി


അബുദാബി: വാക്‌സിനേഷൻ ക്യാന്പയിൻ ദ്രുതഗതിയിൽ‍ പുരോഗമിക്കുന്പോൾ‍ 12 വയസ്സ് മുതൽ‍ 15 വയസ്സ് വരെയുള്ളവർ‍ക്ക് ഫൈസർ‍ −ബയോഎൻടെക് വാക്‌സിൻ നൽ‍കാൻ യുഎഇയിൽ‍ അനുമതി. ദേശീയ കൊവിഡ് 19 വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി 12 വയസ്സ് മുതലുള്ള കുട്ടികൾ‍ക്കും ഫൈസർ‍ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് വ്യാഴാഴ്ചയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നൽ‍കിയത്.

ക്ലിനിക്കൽ‍ ട്രയലുകൾ‍ക്കും വിശദമായ പഠനത്തിനും ശേഷമാണ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽ‍കിയത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ദേശീയ പ്രയത്‌നങ്ങളെ പിന്തുണയ്ക്കാനും ഈ പ്രായപരിധിയിലുള്ള കുട്ടികളെ കൊവിഡിൽ‍ നിന്ന് സംരക്ഷിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും. 12 വയസ്സ് മുതൽ‍ 15 വയസ്സ് വരെയുള്ള  കൗമാരക്കാരിൽ‍ ഫൈസർ‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽ‍കിയിരുന്നു. വാക്‌സിൻ സുരക്ഷിതവും  ഫലപ്രദവുമാണെന്ന് ട്രയലുകളിൽ‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed