ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം 'തരംഗ്': ജെ.സി. ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിന്റെ വാർഷിക യുവജനോത്സവമായ 'തരംഗിൽ' 1,767 പോയിന്റുകൾ നേടി ജെ.സി. ബോസ് ഹൗസ് ഓവറോൾ കിരീടം സ്വന്തമാക്കി. 1,717 പോയിന്റുകളുമായി ആര്യഭട്ട ഹൗസ് റണ്ണേഴ്‌സ് അപ്പായപ്പോൾ, 1,703 പോയിന്റുകളുമായി സി.വി. രാമൻ ഹൗസ് മൂന്നാം സ്ഥാനവും 1,595 പോയിന്റുകളുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
വ്യക്തിഗത വിഭാഗത്തിൽ 50 പോയിന്റുകൾ നേടിയ ജെ.സി. ബോസ് ഹൗസിലെ ജോവാൻ സിജോ അഭിമാനകരമായ 'കലാരത്ന' പട്ടത്തിന് അർഹനായി. ആര്യഭട്ട ഹൗസിലെ ശശാങ്കിത് രൂപേഷ് അയ്യർ 58 പോയിന്റുകളോടെ 'കലാശ്രീ' അവാർഡ് നേടി. നാല് വിഭാഗങ്ങളിലായി നടന്ന ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകളിൽ പ്രിയംവദ നേഹ ഷാജു (സി.വി. രാമൻ ഹൗസ് - 68 പോയിന്റ്) ലെവൽ എ ചാമ്പ്യനായും, അരീന മൊഹന്തി (ആര്യഭട്ട ഹൗസ് - 61 പോയിന്റ്) ലെവൽ ബി ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടു. ആരാധ്യ സന്ദീപ് (ആര്യഭട്ട ഹൗസ് - 48 പോയിന്റ്) ലെവൽ സിയിലും, ആദ്വിക് കൃഷ്ണ ശ്രീപാദം (ജെ.സി. ബോസ് ഹൗസ് - 56 പോയിന്റ്) ലെവൽ ഡിയിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി.
ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള 'ഹൗസ് സ്റ്റാർ' പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. നക്ഷത്ര രാജ് ചെറൂട്ടിങ്കര (വിക്രം സാരാഭായ് ഹൗസ്, 11-ാം ക്ലാസ് - 62 പോയിന്റ്), ചാർവി ജിൻസി സുർജിത്ത് (ആര്യഭട്ട ഹൗസ്, 12-ാം ക്ലാസ് - 54 പോയിന്റ്), വൈഗ പ്രശാന്ത് (സി.വി. രാമൻ ഹൗസ്, 9-ാം ക്ലാസ് - 51 പോയിന്റ്), ശ്രാവണ വെങ്കിടേഷ് (ജെ.സി. ബോസ് ഹൗസ്, 12-ാം ക്ലാസ് - 42 പോയിന്റ്) എന്നിവർ ഹൗസ് സ്റ്റാർ അവാർഡുകൾക്ക് അർഹരായി.
സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ മുഖ്യാതിഥിയും ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് വിശിഷ്ടാതിഥിയുമായിരുന്നു. വിജയികൾക്ക് വിശിഷ്ടാതിഥികൾ ട്രോഫികളും അവാർഡുകളും സമ്മാനിച്ചു. 2025-2026 അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ മാഗസിൻ 'ഒഡീസി'യുടെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു. തുടർന്ന് മന്ത്രിയും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പമ്പവാസൻ നായരും ചേർന്ന് 'ഗേറ്റ്‌വേ ടു ദി വേൾഡ് ഓഫ് വീഡിയോ ഗെയിംസ്' എന്ന പുസ്തകം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസിന് കൈമാറി.
ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ലാ എന്നിവരും പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ രാജേഷ് ഗോവിന്ദൻ നായർ, റെജി വർഗീസ്, ബിജു വാസുദേവൻ, പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും സംബന്ധിച്ചു.
കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിം, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, മുൻ സെക്രട്ടറി സജി ആന്റണി, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ. തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.
addfsdfs
dfsfdfdsds
adsadsasds
eqweweeqw
cxzcsx
adsdsaadsdas
adsadsdsa
dsdddsas


