ഒമാനിൽ‍ പ്രവാസികൾ‍ക്ക് താൽ‍ക്കാലിക തൊഴിൽ‍ പെർ‍മിറ്റുകൾ‍ അനുവദിക്കും


മസ്കത്ത്: ഒമാനിൽ‍ പ്രവാസികൾ‍ക്ക് താൽ‍ക്കാലിക തൊഴിൽ‍ പെർ‍മിറ്റുകൾ‍ അനുവദിക്കും. നാല്, ആറ്, ഒന്പത് എന്നീ മാസ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക. മൂന്ന് മാസത്തിന് ശേഷം ഉത്തരവ് പ്രാബല്യത്തിൽ വരും. ഉയർന്ന തസ്തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക് നാല് മാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒന്പത് മാസത്തേക്ക് 752 റിയാലും നൽകണം. മിഡിൽ തസ്തികകളിൽ നാല് മാസത്തേക്ക് 169, ആറ് മാസത്തേക്ക് 252, ഒന്പത് മാസത്തേക്ക് 377 റിയാൽ എന്നിങ്ങനെയും ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് തസ്തികകളിൽ നാല് മാസത്തേക്ക് 101, ആറ് മാസത്തേക്ക് 151, ഒന്പത് മാസത്തേക്ക് 226 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.

4000 റിയാലിന് മുകളിൽ വേതനം വാങ്ങുന്നവരുടെ തൊഴിൽ പെർമിറ്റിനാണ് 2001 റിയാൽ ഫീസ് നൽകേണ്ടത്. 2500 മുതൽ 3999 റിയാൽ വരെ വേതനം വാങ്ങുന്നവർക്ക് 1001 റിയാലും ഈടാക്കും. മൂന്ന് മാസത്തിന് ശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed