ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 40 കോടി നേടിയ മലയാളിയെ കണ്ടെത്തി


അബുദാബി: ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ഗ്രാന്റ് പ്രൈസ് നേടിയ കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ അബ്‍ദുസലാം എന്‍.വി ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിൽ ഷോപ്പിങ് സെന്റര്‍ നടത്തുകയാണ്. ബിഗ് ടിക്കറ്റെടുക്കുന്പോള്‍ നല്‍കിയ ഒമാനിലെ ഫോണ്‍ നന്പറിനൊപ്പം അറിയാതെ ഇന്ത്യന്‍ ടെലിഫോണ്‍ കോഡ് (+91) നല്‍കിയതാണ് വിനയായത്.

ഞായറാഴ്‍ചയിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് സംഘാടകര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. രണ്ട് നമ്പറുകളിലൊന്നില്‍ വിളിച്ചപ്പോള്‍ കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന സന്ദേശം മലയാളത്തിലാണ് ലഭിച്ചത്. ഇതോടെ വിജയി കേരളത്തിലാണെന്നായിരുന്നു ധാരണ. 40 കോടിയുടെ സമ്മാനം ലഭിച്ച വിവരം അബ്‍ദുസലാമിനെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ പൊതുസമൂഹത്തിന്റെ സഹായവും തേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed