സുഹൃത്തിനെ മർദ്ദിച്ചുകൊന്ന ഇന്ത്യക്കാരന് ദുബൈ കോടതി ശിക്ഷ വിധിച്ചു
ദുബൈ: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ മർദ്ദിച്ചുകൊന്ന ഇന്ത്യക്കാരന് ദുബൈ പ്രാഥമിക കോടതി അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചു. മൊബൈൽ ഫോൺ മോഷണം പോയതിനെച്ചൊല്ലിയായിരുന്നു തർക്കം. തർക്കം മർദ്ദനത്തിൽ കലാശിക്കുകയും മർദ്‍ദനമേറ്റയാളെ സുഹൃത്തുക്കൾ ഉപേക്ഷിച്ചുപോയതിന് പിന്നാലെ ഇയാൾ്‍ സംഭവ സ്ഥലത്തുതന്നെ കിടന്ന് മരിക്കുകയുമായിരുന്നു.
സുഹൃത്തിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി കോടതിയിൽ മൊഴി നൽകിയത്. കൊലപ്പെട്ടയാളുടെയും പ്രതിയുടെയും സുഹൃത്തായ ഇന്ത്യക്കാരനായിരുന്നു കേസിലെ പ്രധാന സാക്ഷി. കൊല്ലപ്പെട്ടയാൾക്ക് നെഞ്ചിലും കഴുത്തിലും തലയിലും പരിക്കേറ്റിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഇയാൾ മരണപ്പെടുന്ന സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.
