ഈദുൽ ഫിത്തർ: ഷെ‍യ്ഖ് മുഹമ്മദ് 203 തടവുകാരെ മോചിപ്പിക്കുന്നു


ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈയിലെ 203 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. മാപ്പുനൽകിയ തടവുകാർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുകയാണ് മോചന ഉത്തരവിന്‍റെ ലക്ഷ്യമെന്ന് ദുബായ് അറ്റോർണി ജനറൽ കൗൺസിലർ ഇസ് സാം ഇസ അൽ ഹുമൈദാൻ പറഞ്ഞു. അന്തേവാസികളെ മോചിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പബ്ലിക് പ്രോസിക്യൂഷൻ ഉടൻ നടത്തുമെന്നും അതിനാൽ അവർക്ക് നാട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം ഈദ് അൽ ഫിത്തർ ആഘോഷിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു

ക്ഷമയും സഹിഷ്ണുതയും അടിസ്ഥാനമാക്കി രാജ്യത്തിന്‍റെ മാനുഷിക മൂല്യങ്ങളുടെ ഭാഗമായി ഈദ് പോലുള്ള പ്രത്യേക അവസരങ്ങളിൽ തടവുകാരെ വിട്ടയക്കാൻ യുഎഇയിലെ ഭരണാധികാരികൾ ഉത്തരവിടാറുണ്ട്. നേരത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 515 തടവുകാരെയും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുയിമി 62 തടവുകാരെ മോചിപ്പിക്കാനും ഉത്തരവിട്ടിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed