കൊവിഡിനെ തുരത്താൻ ബസ്സുകളിൽ എയർ ഫിൽട്ടറുകൾ
ലണ്ടൻ: കൊവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി ബ്രിട്ടണിൽ സർക്കാർ ബസുകളിൽ എയർ പ്യൂരിഫയറുകള്‍ പരീക്ഷിക്കാന്‍ പരീക്ഷിക്കാൻ ഒരുങ്ങുന്നു. എയർലാബ്‌സ് എന്ന കമ്പനിയാണ് എയർ ഫിൽട്ടറുകൾ നിർമിക്കുന്നത്. വായുമലിനീകരണം കുറയ്ക്കാനുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. വായുവിലൂടെ കൊവിഡ് പകരുന്നത് തടയാനാണ് ഈ പരിഹാര മാർഗം സ്വീകരിച്ചിരിക്കുന്നത്. ലോക്കൽ ബസ്സുകളിൽ മുതൽ എയർ ഫിൽട്ടറുകൾ ഘടിപ്പിക്കും. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസിൽ നിന്ന് മുക്തി നേടാനുമാണ് എയർ ഫിൽട്ടറുകൾ.
എയർ ബബിൾ എന്ന വാട്ടർ ഫിൽട്ടർ 95 ശതമാനം മാരകമായ അണുക്കളെ ഫിൽട്ടർ ചെയ്ത് കളയുമെന്നാണ് വിവരം. പദ്ധതി ഇപ്പോൾ പ്രരംഭ ഘട്ടത്തിലാണ്. ബസ്സുകളില്‍ എയര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിക്കുന്നത് സർക്കാർ വലിയ രീതിയിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.


