യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം: യാത്രക്കാരെ പിഴിഞ്ഞ് എയർ ഇന്ത്യ


തിരുവനന്തപുരം: കേരളത്തിൽ നിന്ന് യുഎഇയിലേക്ക് സർവ്‍വീസ് പുനഃരാരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത് സമീപകാലത്തൊന്നുമില്ലാത്ത കൂടിയ നിരക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ടിക്കറ്റ് നിരക്കിനേക്കാൾ നാലിരട്ടിയിൽ അധികം തുകയാണ് ബജറ്റ് എയർലൈൻ ഈടാക്കുന്നത്. ശനിയാഴ്ച മുതലാണ് എയർ ഇന്ത്യ എക്സ്പ്രസ് യുഎഇയിലേക്ക് സർവ്‍വീസ് പുനഃരാരംഭിക്കുന്നത്.

തുടക്കത്തിൽ ദുബൈ, ഷാർ‍ജ എന്നിവിടങ്ങളിലേക്കാണ് വിമാന സർവ്‍വീസ്. ബജറ്റ് എയർലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. ദുബൈയിലേക്ക് പറക്കണമെങ്കിൽ ചുരുങ്ങിയത് 29,650 രൂപ നൽകണം. ഷാർജയിലേക്ക് വൺ‍വേ ടിക്കറ്റിന് 24,650 രൂപയും. 

ജോലിയിൽ പെട്ടെന്ന് പ്രവേശിക്കേണ്ടവർ, കേരളത്തിൽ കുടുങ്ങിയ ബന്ധുക്കൾ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോൾ യുഎഇയിലേക്ക് പോകാൻ തിടുക്കപ്പെടുന്നത്. ഇവരെയാണ് ദേശീയ വിമാനക്കന്പനി പിഴിയുന്നത്. സാധാരണയായി ജൂൺ‍, ജൂലൈ മാസങ്ങൾ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതൽ‍ ഏഴായിരം രൂപ വരെയാണ് കഴിഞ്ഞ വർഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. ഇതാണിപ്പോഴത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് നാലിരട്ടിയിൽ അധികം വർദ്‍ധിപ്പിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed