സ്വർണ്ണക്കടത്ത്: എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥ‍ർക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ


ദുബൈ: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി സ്വ‍ർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി യുഎഇ. സ്വ‍ർണക്കടത്തിൽ യുഎഇ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥ‍ർക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസിഡർ അറിയിച്ചു. ഇപ്പോൾ യുഎഇയിലുള്ള അംബാസഡ‍ർ അഹമ്മദ് അൽ ബന്ന അവിടെ വച്ചു മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇത്തരം നടപടികളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡ‍ർ വ്യക്തമാക്കി. സംഭവത്തിൻ്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡ‍ർ അറിയിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed