അതിർത്തി കടന്ന് നിത്യേനയുള്ള പോക്കുവരവ് ഇനി അനുവദിക്കില്ല; മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തി കടന്ന് നിത്യേനയുള്ള പോക്കുവരവ് ഇനി അനുവദിക്കില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് നിരവധി പേ‍ർ ദിവസവും മംഗലാപുരത്തേക്കും തിരിച്ചും പോയിവരുന്നുണ്ട്. ഇതു രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാൽ ദിവസേനയുള്ള പോക്കുവരവ് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജോലി ആവശ്യത്തിന് പോകുന്നുവെങ്കിൽ അവർ മാസത്തിൽ ഒരു തവണ വരുന്ന രീതിയിൽ യാത്ര ക്രമീകരിക്കണം. ഐടി മേഖലയിൽ മിനിമം പ്രവ‍ർത്തനം അനുവദിക്കാൻ സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ ഓഫീസുകളും മിനിമം സ്റ്റാഫിനെ നിര്‍ത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നില സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed