യുഎഇയിൽ ഇന്ന് 716 പേർക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയിൽ 716 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 704 പേരാണ് ഇന്ന് രോഗമുക്തരായതെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 71,000 കൊവിഡ് പരിശോധനകൾ അധികമായി നടത്തിയതിലൂടെയാണ് പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചതോടെ യുഎഇയിലെ ആകെ മരണസംഖ്യ 321 ആയി. 50,857 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 39,857 ആയി.

