കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം ഐഎംഎ പ്രസിഡൻറ് എബ്രഹാം വർഗീസ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്നു കാരണങ്ങളാലാണ് സമൂഹ വ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർദ്ധിക്കുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടർമാർ രോഗികളായത് ഉദാഹരണം. കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർ അവിടെ കോവിഡ് പോസിറ്റീവാകുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകൾ വർദ്ധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണം.

