ദുബൈയിൽ 212 ഡോക്ടർമാർക്ക് ഗോൾഡന്‍ വിസ

ദുബൈ: കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മുന്‍നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി യുഎഇ. ദുബൈ ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡന്‍ വിസ നൽകുമെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം അറിയിച്ചു.
വിവിധ വിഭാഗങ്ങളിൽ വൈദഗ്ദ്ധ്യമുള്ള 212 ഡോക്ടർമാർക്കാണ് ഗോൾഡന്‍ വിസ നൽകുക. പുതിയ പ്രഖ്യാപനത്തിന് ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതമി നന്ദി അറിയിച്ചു. കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ഡോക്ടർമാർ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായാണ് പ്രഖ്യാപനം.