റാസൽഖൈമയിൽ വമ്പന്‍ വാണിജ്യകേന്ദ്രം ഒരുങ്ങുന്നു

ഷീബ വിജയൻ
റാസല്‍ഖൈമ I വടക്കന്‍ എമിറേറ്റുകളിലെ മെഗാ ബിസിനസ് ഡിസ്ട്രിക്റ്റായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന റാക് സെന്‍ട്രലിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുകയാണെന്ന് റാക് സെന്‍ട്രല്‍ മാസ്റ്റര്‍ ഡെവലപ്പര്‍ മര്‍ജാന്‍. പ്രഥമഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി 2027ഓടെ ആദ്യ ബിസിനസ് ടീമിനെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്ന് മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി പറഞ്ഞു. 4000ത്തിലേറെ റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, 1000ത്തിലേറെ മുറികളുള്‍പ്പെടുന്ന ഹോട്ടല്‍, പരസ്പരബന്ധിതമായ അഞ്ച് ഓഫിസ് കെട്ടിടങ്ങള്‍, നഗര-ബിസിനസ് ഹോട്ടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാകും അല്‍ മര്‍ജാന്‍ ഐലന്‍റിന് സമീപം ഉയരുന്ന റാക് സെന്‍ട്രല്‍. 8.3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള റാക് സെന്‍ട്രല്‍ ബിസിനസ് സെന്‍റര്‍ 6000ലേറെ പ്രഫഷനലുകളെ ഉള്‍ക്കൊള്ളും.
SFADESADFSAS