യുഎഇയിൽ വിസ എമിറേറ്റ്സ് ഐഡി പിഴകൾ ഒഴിവാക്കിക്കൊണ്ട് ഉത്തരവ്; ഈ മാസം 18 മുതൽ 3 മാസത്തിനകം രാജ്യം വിടാൻ നിർദ്ദേശം


ദുബൈ:  യുഎഇയിൽ എല്ലാത്തരം വിസകൾക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. എമിറേറ്റ്സ്  ഐഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്കേണ്ടതില്ല. ഈ മാസം 18 മുതൽ മൂന്ന് മാസത്തേയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും വ്യക്തമാക്കി. പുതിയ തീരുമാനം യുഎഇയിലുള്ള മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാർഡ് കോവിഡ് കാലത്തെ ദുരിതത്തിൽ നിന്നുള്ള ആശ്വാസമാകും. ഫലത്തിൽ പൊതുമാപ്പ് കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസക്കാർക്ക് ലഭിക്കുക.

മാർച്ച് ഒന്നിന് മുന്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ  െഎ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് ബ്രി.ഖമിസ് അൽ കഅബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇൗ ആനുകൂല്യം ആവശ്യമുള്ളവർ ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ സ്മാർട് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണം. 

കോവിഡിന് മുൻപ് യുഎഇയിൽ‍ ജോലി തേടിയും മറ്റുമെത്തിയ ഒട്ടേറെ യുവതീ യുവാക്കൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പലരും പിഴ ഒടുക്കാൻ വഴിയില്ലാതെ ആശങ്കയിലായിരുന്നു. യുഎഇ ഭരണാധികാരികൾ റമസാനിൽ നൽകിയ ഈ ആനുകൂല്യം ഇവർ വലിയ അനുഗ്രഹമായാണ് കാണുന്നത്. 

You might also like

  • Straight Forward

Most Viewed