മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി : സൂര്യാതപമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നിര്‍ദേശിച്ച് അബുദാബി പോലീസ്. സുരക്ഷിത വേനല്‍ക്കാലം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്. സൂര്യാതപം നേരിടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു കഠിനമായി വെയിലില്‍ നിന്നതിനാല്‍ സൂര്യാതപമുണ്ടായ വ്യക്തിയെ ഉടന്‍ തന്നെ തണുത്ത പ്രദേശത്ത് എത്തിക്കണം ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ അത് അഴിച്ച് മാറ്റുക. തണുത്ത വെള്ളം കൊണ്ട് കുളിപ്പിക്കുക തണുത്ത വെള്ളം കുടിപ്പിക്കുക അബോധാവസ്ഥയിലായാല്‍ സം എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ ഐസ് പാക്ക് കക്ഷത്തും നാഭിയിലും കഴുത്തിലും വയ്ക്കുക ∙999 നമ്ബറില്‍ പൊലീസിന്റെ സഹായം തേടിയ ശേഷം ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കണം

