ഔദ്യോഗികമായി രാജി പ്രഖ്യാപിച്ച് രാഹുൽ‍: രാജികത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു


ന്യൂഡൽഹി :കോൺ‍ഗ്രസ് അധ്യക്ഷപദവിയിൽ‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. അധ്യക്ഷ പദവിയിൽ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽ‍വിയുടെ ധാർ‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തിൽ‍ സൂചിപ്പിക്കുന്നു. പാർ‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങൾ‍ കൈക്കൊള്ളും. പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടൻ തന്നെ കോൺ‍ഗ്രസ് പ്രവർ‍ത്തക സമിതി യോഗം ചേരുമെന്നും രാഹുൽ‍ ഗാന്ധി പറഞ്ഞു.

article-image

അതേ സമയം രാജി നിലപാടിലുറച്ച് രാഹുൽ‍ ഗാന്ധി പുതിയ അധ്യക്ഷനായി അനൗപചാരിക ചർ‍ച്ചകൾ‍ സജീവം, ഷിൻഡെ പരിഗണനയിൽ. രാഹുൽ‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം എ.ഐ.സി.സി ആസ്ഥാനത്ത് പ്രവർ‍ത്തകരുടെ നിരാഹാരം പാർ‍ട്ടിയെ നയിക്കാനായത് അംഗീകാരമായി കരുതുന്നുവെന്ന് രാഹുൽ‍ രാജിക്കത്തിൽ‍ പറയുന്നു. രാഹുൽ ഗാന്ധി കോൺ‍ഗ്രസ് അധ്യക്ഷനെന്ന നിലയിൽ‍ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണ്. ഉത്തരവാദിത്തം ഏറ്റെടുത്തൽ‍ പാർ‍ട്ടി വളർ‍ച്ചക്ക് അതിവാര്യം ശക്തിപ്പെടുത്തുന്നതിന് ശക്തമായ തീരുമാനങ്ങൾ‍ എടുക്കേണ്ടതുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം നേതാക്കൾ‍ ഏറ്റെടുക്കേണ്ടതുണ്ട്. തന്റെ വീഴ്ചകൾ‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ‍ അർ‍ത്ഥമില്ലെന്നും രാഹുൽ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed