34 ലക്ഷത്തിന്റെ ബാഗ് : തുർക്കി പ്രസിഡണ്ടിന്റെ ഭാര്യയുടെ ആർഭാട ജീവിതം ചർച്ചയാകുന്നു
അങ്കാറ: തുർക്കി പ്രസിഡണ്ടിന്റെ ഭാര്യ എമിൻ എർഡോഗന്റെ ബാഗാണ് ഇപ്പോൾ ചർച്ചാ വിഷയം. തന്റെ ജപ്പാൻ യാത്രക്കിടെ ഏകദേശം 34 ലക്ഷം രൂപ വിലയുള്ള ബാഗാണ് എമിൻ എർഡോഗൻ ഉപയോഗിച്ചത്. ഇതിനെതിരേ കടുത്ത വിർശനമാണ് ഉയരുന്നത്. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്പോഴാണ് പ്രസിഡണ്ടിന്റെ ഭാര്യയുടെ ആർഭാട ജീവിതം ചർച്ചയാകുന്നത്.
എമിന്റേയും ഡോർഗന്റേയും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് കടുത്ത ആരോപണവുമുയരുന്നത്. തുർക്കി കറൻസി പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലയുള്ള ബാഗ് ഉപയോഗിച്ചതിനെതിരേയാണ് പ്രതിഷേധം. ചുരുങ്ങിയത് 11 തുർക്കിക്കാരുടെ ഒരു വർഷത്തെ ശന്പളത്തിന് തുല്യമാണ് ബാഗിന്റെ വിലയെന്നാണ് ആരോപണം. ടോക്കിയോയിലെ കൊട്ടാരത്തിൽ ഭർത്താവ് ഡോർഗന്റെയൊപ്പമെത്തിയ എമിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് എമിൻ തന്റെ യാത്രക്കിടെ ഉപയോഗിച്ച ഹാൻഡ് ബാഗിന്റെ വില 50,000 അമേരിക്കൻ ഡോളർ വിലയുള്ളതാണെന്ന് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് എമിന് നേരെ ഉയരുന്നത്.

