സൗ­ദി­ അരാംകോ­യും അഡ്‌നോ­ക്കും ഇന്ത്യയിൽ 4400 കോ­ടി­ ഡോ­ളർ നി­ക്ഷേ­പി­ക്കും


അബു­ദാ­ബി­ : സൗ­ദി­ അറേ­ബ്യൻ ഓയിൽ കന്പനി­യാ­യ സൗ­ദി­ അരാംകോ­യും അബു­ദാ­ബി­ നാ­ഷണൽ ഓയിൽ കന്പനി­യും (അഡ്നോ­ക്ക്) ഇന്ത്യയിൽ വൻ നി­ക്ഷേ­പത്തി­നൊ­രു­ങ്ങു­ന്നു­. മഹാ­രാ­ഷ്ട്രയി­ലെ­ രത്നഗി­രി­ റി­ഫൈ­നറി­ ആൻ­ഡ് പെ­ട്രോ­കെ­മി­ക്കൽ കോംപ്ലക്സി­ലാണ് നി­ക്ഷേ­പം നടത്തു­ക. ഏകദേ­ശം 4400 കോ­ടി­ ഡോ­ളറി­ന്റെ­ നി­ക്ഷേ­പമാ­യി­രി­ക്കും നടത്തു­ക. ഇന്ത്യയി­ലെ­ െ­പട്രോ­ളി­യം പ്രകൃ­തി­വാ­തക മേ­ഖലയിൽ വി­ദേ­ശരാ­ജ്യം നടത്തു­ന്ന ഏറ്റവും വലി­യ നി­ക്ഷേ­പമാ­ണി­ത്. അഡ്നോ­ക്കും സൗ­ദി­ അരാംകോ­യും സംയു­ക്തമാ­യി­ റി­ഫൈ­നറി­യു­ടെ­ 50 ശതമാ­നം ഓഹരി­യാണ് സ്വന്തമാ­ക്കി­യി­രി­ക്കു­ന്നത്.  

ഊർ­ജ്ജ രംഗത്ത് ഇന്ത്യ യു­.എ.ഇ സഹകരണം ശക്തമാ­യതി­നെ­ത്തു­ടർ­ന്നാണ് പു­തി­യ നി­ക്ഷേ­പസാ­ഹചര്യം ഒരു­ങ്ങി­യത്. ഈ വർ­ഷം ആദ്യം ഇന്ത്യൻ കന്പനി­യാ­യ ഓയിൽ ആൻ­ഡ് നാ­ച്വറൽ ഗ്യാസ് കോ­ർ­പ്പറേ­ഷൻ (ഒ.എൻ.ജി­.സി­) വി­ദേ­ശ്, ഇന്ത്യൻ ഓയി­ൽ കന്പനി­, ഭാ­രത് പെ­ട്രോ­ റി­സോ­ഴ്സസ് ലി­മി­റ്റഡ് എന്നി­വയു­ടെ­ കൺ­സോ­ർ­ഷ്യത്തിന് അബു­ദാ­ബി­ ലോ­വർ സകും എണ്ണ പര്യവേ­ക്ഷണ പദ്ധതി­യി­ൽ പത്ത് ശതമാ­നം ഓഹരി­ അനു­വദി­ച്ചതാ­യി­ അഡ്നോക് പ്രഖ്യാ­പി­ച്ചി­രു­ന്നു­.

മെ­യി­ലാണ് മംഗലാ­പു­രത്തെ­ സംഭരണകേ­ന്ദ്രത്തി­ലേ­ക്ക് യു­.എ.ഇ.യിൽ നി­ന്ന് 20 ലക്ഷം ബാ­രൽ ഇന്ധനം നി­റച്ച കപ്പലെ­ത്തി­യത്. 2040 വരെ­യു­ള്ള കാ­ലയളവിൽ ഇന്ത്യയി­ലെ­ ഇന്ധന ഉപഭോ­ഗം ഏറ്റവുംകൂ­ടി­യ നി­ലയി­ലാ­യി­രി­ക്കു­മെ­ന്ന് അന്താ­രാ­ഷ്ട്ര ഊർ­ജ ഏജൻ­സി­ വ്യക്തമാ­ക്കി­യി­രു­ന്നു­. ഇന്ത്യയു­ടെ­ മൊ­ത്തം ഇറക്കു­മതി­ ചെ­യ്യു­ന്ന 82 ശതമാ­നം ഇന്ധനത്തി­ന്റെ­ എട്ട് ശതമാ­നം മാ­ത്രമാണ് യു­.എ.ഇ.യിൽ നി­ന്ന് ഇപ്പോ­ഴു­ള്ളത്.

അതേ­സമയം യു­.എ.ഇ. വി­ദേ­ശകാ­ര്യ- അന്താ­രാ­ഷ്ട്ര സഹകരണ മന്ത്രി­ ശൈഖ് അബ്ദു­ല്ല ബിൻ സാ­യിദ് അൽ നഹ്യാ­ന്റെ­ ഇന്ത്യാ­ സന്ദർ­ശനം രണ്ടാംദി­വസം പി­ന്നി­ടു­ന്പോൾ ഇന്ത്യ-യു­.എ.ഇ. ബന്ധം പു­തു­തലത്തി­ലേ­ക്കു­യരു­ന്നതി­ന്റെ­ സാ­ധ്യതകളാണ് തെ­ളി­യു­ന്നത്. ഇരു­രാ­ജ്യങ്ങളും തമ്മി­ൽ പല മേ­ഖലകളി­ലു­ള്ള പങ്കാ­ളി­ത്തവും സഹകരണവും ശക്തി­പ്പെ­ടു­ത്തു­ന്നത്തി­ന്റെ­ ഭാ­ഗമാ­യി­ വി­വി­ധ മന്ത്രി­മാ­രു­മാ­യി­ അദ്ദേ­ഹം കൂ­ടി­ക്കാ­ഴ്ച നടത്തി­. 

കേ­ന്ദ്ര വി­ദേ­ശകാ­ര്യ മന്ത്രി­ സു­ഷമാ­ സ്വരാ­ജ്, വി­ദേ­ശകാ­ര്യ സഹമന്ത്രി­ എം.ജെ­. അക്ബർ, കേ­ന്ദ്ര പെ­ട്രോ­ളി­യം-പ്രകൃ­തി­വാ­തക മന്ത്രി­ ധർ­മേ­ന്ദ്ര പ്രധാൻ, ദേ­ശി­യ സു­രക്ഷ ഉപദേ­ഷ്ടാവ് അജിത് ദോ­വൽ എന്നി­വരു­മാ­യി­ ശൈഖ് അബ്ദു­ള്ള ചർ­ച്ച നടത്തി­. 30 വരെ­ നീ­ളു­ന്ന സന്ദർ­ശനത്തിൽ ഇരു­രാ­ജ്യങ്ങളും തമ്മിൽ സു­പ്രധാ­ന കരാ­റു­കൾ ഒപ്പു­വെ­ക്കു­മെ­ന്നാണ് പ്രതീ­ക്ഷി­ക്കു­ന്നത്.

പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോ­ദി­യു­ടെ­ യു­.എ.ഇ.സന്ദർ­ശനവും അബു­ദാ­ബി­ കി­രീ­ടാ­വകാ­ശി­യും യു­.എ.ഇ.സാ­യു­ധ സേ­നയു­ടെ­ ഉപ സർ­വസൈ­ന്യാ­ധി­പനു­മാ­യ ശൈഖ് മു­ഹമ്മദ് ബിൻ സാ­യിദ് അൽ നഹ്യാ­ന്റെ­ ഇന്ത്യ സന്ദശനവും ഇരു­ രാ­ജ്യങ്ങളും തമ്മി­ലു­ള്ള ബന്ധം ഊഷ്മളമാ­ക്കി­യി­രു­ന്നു­. ഊർ­ജം, ബഹി­രാ­കാ­ശ സാ­ങ്കേ­തി­കത, അടി­സ്ഥാ­ന സൗ­കര്യ വി­കസനം, ഭക്ഷ്യസു­രക്ഷ എന്നീ­ മേ­ഖലകളിൽ നി­ക്ഷേ­പവും സഹകരണവും ശക്തമാ­യി­. ഇതി­ന്റെ­ സാ­ദ്ധ്യതകൾ തേ­ടി­ ശൈഖ് അബ്ദു­ല്ല വരുംദി­വസങ്ങളിൽ മറ്റു­ സംസ്ഥാ­നങ്ങളിൽ സന്ദർ­ശനം നടത്തും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed