കു­ടുംബ പാ­ർ‍­പ്പി­ട മേ­ഖലകളിൽ നി­ന്നും ബാ­ചി­ലേ­ഴ്സി­നെ­ ഒഴി­പ്പി­ക്കാൻ കു­വൈ­ത്ത് മു­നി­സി­പ്പാ­ലി­റ്റി­


കു­വൈ­ത്ത് സി­റ്റി ­: കു­ടുംബങ്ങൾ താ­മസി­ക്കു­ന്നതി­നി­ടയിൽ ബാചിലേഴ്സ് താ­മസി­ക്കു­ന്നത് കർശനമാ­യി­ വി­ലക്കി­ക്കൊ­ണ്ട് കു­വൈ­ത്ത് മു­നി­സി­പ്പാ­ലി­റ്റി­ ബന്ധപ്പെ­ട്ട അധി­കൃ­തർക്ക് മു­ന്നറി­യി­പ്പ് നൽകി­. അവി­വാ­ഹി­തരെ­ പാർപ്പി­ച്ചി­രി­ക്കു­ന്നത് എത്രയും വേ­ഗം ഒഴി­വാ­ക്കണമെ­ന്നാണ് മു­നി­സി­പ്പാ­ലിറ്റി­യു­ടെ­ നി­ർദ്ദേ­ശമെ­ന്നു­ കൗ­ൺസിൽ അംഗം മു­ഹമ്മദ് അൽ രാ­ഖിബ് വാർത്താ­കു­റി­പ്പിൽ വ്യക്തമാ­ക്കു­ന്നു­.

 കു­വൈ­ത്ത് സ്വദേ­ശി­ കു­ടുംബങ്ങൾക്ക് സു­രക്ഷ ഭീ­ഷണി­ ഉയർത്തു­ന്ന സാ­ഹചര്യം അതീ­വ ഗൗ­രവത്തോ­ടെ­ കാ­ണേ­ണ്ടതാ­ണെ­ന്നും മു­ന്നറി­യി­പ്പിൽ വ്യക്തമാ­ക്കു­ന്നു­. അതേ­സമയം നി­ലവി­ലു­ള്ള സു­രക്ഷ ഭീ­ഷണി­ അധി­കൃ­തർ കണ്ടി­ല്ലെ­ന്ന് നടി­ക്കു­ന്നത് കാ­രണം കു­ടുംബങ്ങൾ മറ്റ് താ­മസ മേ­ഖലകളി­ലേ­ക്ക് ചേ­ക്കേ­റേ­ണ്ട അവസ്ഥയാ­ണു­ള്ളത്.

കു­ടുംബ താ­മസ മേ­ഖലകളിൽ നി­ന്നും വി­ദേ­ശി­കളാ­യ അവി­വാ­ഹി­തരെ­ ഒഴി­വാ­ക്കു­ന്നതിന് വേ­ണ്ട നടപടി­കൾ സ്വീ­കരി­ച്ചി­ട്ടു­ള്ളതാ­യി­ ഫർവാ­നി­യ ഗവർണർ ഷെ­യ്ഖ് ഫൈസൽ അൽ ഹ്യൂ­മുദ് അൽ മാ­ലിക് അൽ സബ അറി­യി­ച്ചു­.വി­വി­ധ പ്രദേ­ശങ്ങളി­ലെ­ മേ­യർമാ­റു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ചയി­ലാണ് ഗവർണർ ഇക്കാ­ര്യം അറി­യി­ച്ചത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed