വീ­ടു­കളിൽ ഫയർ അലാം : ആഭ്യന്തര ‌മന്ത്രാ­ലയം-ഇത്തി­സലാ­ത്ത് ധാ­രണയാ­യി­


അബു­ദാ­ബി ­: പൊ­തു­സ്ഥലങ്ങളി­ലും വീ­ടു­കളി­ലും സ്മാ­ർ­ട്ട് സങ്കേ­തങ്ങളു­ടെ­ സഹാ­യത്തോ­ടെ­ സു­രക്ഷ കൂ­ടു­തൽ ശക്തി­പ്പെ­ടു­ത്തുക എന്ന ഉദ്ദേശത്തോടെ ആഭ്യന്തരമന്ത്രാ­ലയവും ഇത്തി­സലാ­ത്തും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി വീ­ടു­കളിൽ ഫയർ അലാം സംവി­ധാ­നം സ്ഥാ­പി­ക്കു­ന്നതി­നും സി­വിൽ ഡി­ഫൻ­സി­ന്റെ­ ഓപ്പറേ­ഷൻ റൂ­മു­മാ­യി­ ബന്ധി­പ്പി­ക്കാ­നു­മാ­യി­ ആഭ്യന്തരമന്ത്രാ­ലയവും ഇത്തി­സലാ­ത്തും തമ്മിൽ ധാ­രണയാ­യി­. 

സി­വിൽ ഡി­ഫൻ­സ് കമാ­ൻ­ഡർ മേ­ജർ ജനറൽ ജാ­സിം മു­ഹമ്മദ് അൽ മർ­സൂ­ഖി­, ഇത്തി­സലാ­ത്ത് ഗ്രൂ­പ്പ് ചീഫ് എക്സി­ക്യൂ­ട്ടീവ് ഓഫി­സർ സാ­ലിം അബ്ദൂ­ലി­ എന്നി­വരാ­ണ്­ കരാ­റിൽ ഒപ്പി­ട്ടത്. വൈ­ദ്യു­തി­, ഇത്തി­സലാ­ത്ത് സേ­വനം എന്നി­വയു­ടെ­ അഭാ­വത്തി­ലും 24 മണി­ക്കൂ­റും പ്രവർ­ത്തി­ക്കു­ന്ന സംവി­ധാ­നമാ­ണി­ത്. 

മു­ൻ­കരു­തൽ, സു­രക്ഷ തു­ടങ്ങി­യവ ഉറപ്പാ­ക്കി­ ജനങ്ങളു­ടെ­ ജീ­വനും സ്വത്തി­നും സംരക്ഷണം നൽ­കു­ന്നതി­ന്റെ­ ഭാ­ഗമാ­യാ­ണ്­ നടപടി­യെ­ന്ന് അധി­കൃ­തർ അറി­യി­ച്ചു­. അലാം സംവി­ധാ­നത്തി­ന്റെ­ വി­തരണം, സ്ഥാ­പനം, പ്രവർ­ത്തനം, അറ്റകു­റ്റപ്പണി­ തു­ടങ്ങി­യവ സംബന്ധി­ച്ചും ഇരു­വരും തമ്മിൽ ധാ­രണയാ­യി­. ചടങ്ങിൽ ഉപപ്രധാ­നമന്ത്രി­യും ആഭ്യന്തരമന്ത്രി­യു­മാ­യ ലഫ്. ജനറൽ ഷെ­യ്ഖ് സെ­യഫ് ബിൻ സാ­യിദ് അൽ നഹ്യാൻ പങ്കെ­ടു­ത്തു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed