പ്രവാസികൾ അവധി­ക്ക് പോ­കുംമു­ൻ­പ് വീട് സു­രക്ഷി­തമാ­ക്കണമെ­ന്ന് ഷാ­ർ­ജ പോ­ലീ­സ്


ഷാ­ർ­ജ : ജി­.സി­.സി­ രാ­ജ്യങ്ങളിൽ സ്കൂൾ അവധി­യാ­യെ­ന്നി­രി­ക്കെ­ മി­ക്ക പ്രവാ­സി­കളും അവധി­ക്ക് സ്വദേ­ശത്തേ­യ്ക്ക് കു­ടുംബത്തോ­ടെ­ പോ­കു­ന്ന സമയമാ­ണി­ത്. ദീ­ർ­ഘ നാ­ളത്തേ­യ്ക്ക് ഫ്ളാ­റ്റ് പൂ­ട്ടി­ പോ­കു­ന്ന ഈ സാ­ഹചര്യത്തിൽ ഓരോ­രു­ത്തരും പാ­ലി­ക്കേ­ണ്ട മു­ൻ­കരു­തലു­കൾ ഉൾ­പ്പെ­ടെ­യു­ള്ള കാ­ര്യങ്ങളെ­ കു­റി­ച്ച് ബോ­ധവത്കരണ പ്രചാ­രണവു­മാ­യി­ പോ­ലീ­സ്. അവധി­ക്ക് യാ­ത്ര ചെ­യ്യു­ന്നവർ­ക്ക് ആഭ്യന്തര മന്ത്രാ­ലയത്തി­ന്റെ­ മസ്കാ­നി­ ആപ്പ് വഴി­ വി­വരങ്ങൾ സഹി­തം രജി­സ്റ്റർ ചെ­യ്യാ­മെ­ന്നും പോ­ലീസ് പ്രവാ­സി­ളെ­ അറി­യി­ച്ചു­. അത് കൂ­ടാ­തെ­, ദി­നപത്രങ്ങൾ വീ­ട്ടിൽ വരു­ത്തു­ന്നവർ അവധി­ ദി­വസങ്ങളിൽ താ­ത്കാ­ലി­കമാ­യി­ നി­ർ­ത്തണമെ­ന്നും നി­ർ­ദ്ദേ­ശി­ച്ചു­. വീ­ട്ടു­വാ­തി­ൽ­ക്കൽ കൂ­ടി­കി­ടക്കു­ന്ന തു­റക്കാ­ത്ത പത്രങ്ങൾ വീ­ട്ടു­കാർ സ്ഥലത്തി­ല്ലെ­ന്നതിന് വ്യക്തമാ­യ സൂ­ചനയാണ് നൽ­കു­ന്നത്. യാ­ത്രയു­ടെ­ വി­വരം അധി­കം പരസ്യപ്പെ­ടു­ത്താ­തി­രി­ക്കു­ക. ജോ­ലി­ സ്ഥലത്തും അടു­ത്ത സു­ഹൃ­ത്തു­ക്കളോ­ടും മാ­ത്രം അത്യാ­വശ്യം വി­വരങ്ങൾ നൽ­കു­ക. ഫെ­യ്സ്ബു­ക്ക് പോ­ലു­ള്ള സമൂ­ഹി­കമാ­ധ്യമങ്ങളിൽ യാ­ത്രാ­വി­വരം പോ­സ്റ്റ് ചെ­യ്യാ­തി­രി­ക്കു­ക.

വി­ലപി­ടി­പ്പു­ള്ള സാ­ധനങ്ങളും രേ­ഖകളും യാ­ത്രയിൽ കൂ­ടെ­ കൊ­ണ്ട് പോ­കു­ന്നി­ല്ലെ­ങ്കിൽ പൂ­ട്ടു­ള്ള ഒരു­ അലമാ­രയിൽ ഭദ്രമാ­യി­ സൂ­ക്ഷി­ക്കു­ക. ആവശ്യമി­ല്ലാ­ത്ത വൈ­ദ്യു­തോ­പകരണങ്ങൾ ഓഫ് ചെ­യ്ത് പ്ലഗ്ഗി­ൽ­നി­ന്ന് ഊരി­യി­ടു­ക. ടൈ­മർ­വെ­ച്ച് പ്രവർ­ത്തി­പ്പി­ക്കാൻ സാ­ധി­ക്കു­ന്നവയാ­ണെ­ങ്കിൽ ഒന്നോ­ രണ്ടോ­ ലൈ­റ്റു­കൾ മാ­ത്രം പ്രവർ­ത്തി­പ്പി­ക്കു­ക.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed