അബുദാബി പോലീസ് 44,62,784 ഡിജിറ്റൽ ഇടപാടുകൾ നടത്തി
അബുദാബി : സുരക്ഷാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നീ ഉദ്ദേശത്തോടുകൂടിയുള്ള സർക്കാർ കാഴ്ചപ്പാടിന്റെ ഭാഗമായി അബുദാബി പോലീസ് ഡിജിറ്റൽ ഇടപാടുകളിലേയ്ക്ക് മാറി. ഇതിലൂടെ 1.3 ബില്യൻ ദിർഹത്തിന്റെ സേവിംഗ്സാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അബുദാബി പോലീസ് 44,62,784 ഡിജിറ്റൽ ഇടപാടുകൾ നടത്തി. 95 ലക്ഷം ഉപഭോക്താക്കളാണ് അബുദാബി പോലീസ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ സന്ദർശിച്ചത്. ഉന്നത നിലവാരത്തിലുള്ള ഉപഭോക്തൃ സംതൃപ്തി ഡിജിറ്റൽ ഇടപാടുകളെ ആശ്രയിച്ചവർക്ക് ലഭിക്കുകയും ചെയ്തു.




