അബുദാബിയിൽ വാഹനാപകടം : ഒരാൾ മരിച്ചു
അബുദാബി : അബുദാബി മഫ്‌റഖ് പാലത്തിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു. അബുദാബി നഗരത്തിലേക്കുള്ള ദിശയിലാണ് ഒന്നിനു പിറകെ ഒന്നായി നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ പരുക്കേറ്റവരെ അബുദാബി മഫ്‌റഖ് ആശുപത്രിയിലേക്കു മാറ്റി. റോഡ്‌ലൈൻ മുന്നറിയിപ്പില്ലാതെ മാറ്റിയതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു.
