സൗദിയിൽ അന്പതിനായിരത്തോളം ലേഡീസ് ഷോപ്പുകളിൽ പരിശോധന
റിയാദ്: സൗദിയിൽ കഴിഞ്ഞ− മൂന്നര മാസത്തിനിടെ അന്പതിനായിരത്തോളം ലേഡീസ് ഷോപ്പുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേ
തൃത്വത്തിൽ പരിശോധന നടത്തി. ഇതിൽ 48,613 ലേഡീസ് ഷോപ്പുകൾ വനിതാവൽക്കര ണ വും സൗദിവൽക്കരണവും മറ്റു തൊഴിൽ നിയമങ്ങളും പൂർ
ണമായും പാലിച്ചതായി ബോധ്യപ്പെട്ടു. 5221 സ്ഥാപനങ്ങളിൽ നിയമ, വ്യവസ്ഥകൾ പൂർണമായും പാലിച്ചില്ല.
ലേഡീസ് ഷോപ്പുകളിൽ 5160 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 2252 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 2278 എ
ണ്ണം വനിതാവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 630 എണ്ണം മറ്റു നിയമ ലംഘനങ്ങളുമാണ്.
ഒക്ടോബർ 21 ന് ആണ് മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, അത്തറുകൾ, പാദരക്ഷകൾ, വാനിറ്റി ബാഗുകൾ, ലേഡീസ് സോക്‌സുകൾ, ലേഡീസ് തുണിത് തരങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നത്.
