ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളിൽ വിദേശ തൊഴിലാളികൾക്ക് ശന്പള വർദ്ധന
ഷാർജ : ഷാർജ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശീയർക്കും ശന്പള വർദ്ധന. 10% ആണ് വർദ്ധന. ഇത് മുൻകാലാടിസ്ഥാനത്തിൽ ഇൗ വർഷം ജനുവരി മുതൽ ശന്പള വർദ്ധന പ്രാബല്യത്തിൽ വരും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയു മായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ശന്പള വർദ്ധനയ്ക്ക് നിർദ്ദേശം നൽകിയത്.
ഷെയ്ഖ് ഡോ.സുൽത്താ ന്റേതായ വീഡിയോയിൽ ഷാർജ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ശന്പള വർധനയുണ്ടാകുമെന്ന് അറിയിക്കുന്നുണ്ട്. ആദ്യം സ്വദേശി ജീവനക്കാർക്കായിരുന്നു ശന്പള വർദ്ധനയ്ക്ക് നിർദ്ദേശം നൽകിയത്. പിന്നീട്, വിദേശീയർക്കും നൽകാൻ ഉത്തരവിടുകയായിരുന്നു. ശന്പള വർദ്ധന പ്രകാരം 600 ദശലക്ഷം ദിർഹമാണ് സർക്കാരിന് അധിക ചിലവ് വരിക. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.



