കു­­­വൈ­­­ത്ത് വി­­­മാ­­­നത്താ­­­വളത്തിൽ ബാ­­­ഗേജ് പരി­­­ശോ­­­ധനയ്ക്ക് സ്മാ­­­ർ­­ട്ട് ഉപകരണങ്ങൾ


കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവ ളത്തിൽ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാർട്ട് ഉപകരണങ്ങൾ സ്ഥാപിച്ചതായി വിമാനത്താവളം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫഹദ് സുലൈമാൻ അൽ വഖയാൻ അറിയിച്ചു.  മണിക്കൂറിൽ 1000 ബാഗേജുകൾ പരിശോധിക്കാൻ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാ
പിച്ചിട്ടുള്ളത്. അവയിൽ രണ്ടെണ്ണം ഈ ആഴ്ച പ്രവർത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസർവ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാർ പുറപ്പെടുന്ന മേഖലയിൽ ആറു കൺ‌വെയർ ബെൽറ്റുകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. 

ഈ വേനലിൽ കുവൈത്ത് വിമാനത്താവളത്തിൽ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed