ഷു­­­ഹൈബ് വധം : സി­­­.ബി­­­.ഐ അന്വേ­­­ഷണം അനി­­­വാ­­­ര്യമെന്ന് എം.എം ഹസൻ‍


തൃശ്ശൂർ‍ : മട്ടന്നൂരിൽ‍ ഷുഹൈബിനെ കൊലപ്പെടുത്തിയ യഥാർ‍ത്ഥ പ്രതികളെ കണ്ടെത്താൻ‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസൻ‍. ഇക്കാര്യം ആവശ്യപ്പെട്ട് കോൺ‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺ‍ഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒരു പ്രതി മുഖ്യമന്ത്രിക്കൊപ്പവും മറ്റൊരാൾ‍ സി.പി.എം കണ്ണൂർ‍ ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പവുമുള്ള സെൽ‍ഫിയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പോലീസ് അന്വേഷിച്ചാൽ‍ സത്യം പുറത്തുവരില്ല. അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ മൃതദേഹം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ‍ കോളേജിൽ‍ ഉണ്ടായിട്ടും തൃശ്ശൂരിൽ‍ സി.പി.എം. സംസ്ഥാന സമ്മേളനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ‍ കാണാന്‍പോകാതിരുന്നത് മര്യാദകേടാണ്. മധുവിന്റെ മൃതദേഹത്തിൽ‍ അന്തിമോപചാരം അർ‍പ്പിക്കാൻ‍ പോകാനുള്ള മര്യാദ മുഖ്യമന്ത്രി കാണിക്കണമായിരുന്നുവെന്നും −അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡണ്ട് ടി.എൻ പ്രതാപൻ‍ അദ്ധ്യക്ഷനായി. മുൻ‍ മന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ‍, കെ.പി വിശ്വനാഥൻ‍, കെ.പി.സി.സി ജനറൽ‍ സെക്രട്ടറിമാരായ ഡോ. ശൂരനാട് രാജശേഖരൻ, വി. ബാലറാം, എം.പി ജാക്‌സൺ‍, പദ്മജ വേണുഗോപാൽ‍, ട്രഷറർ‍ ജോൺ‍സൺ‍ എബ്രഹാം, സെക്രട്ടറിമാരായ ജയ്‌സൺ‍ ജോസഫ്, എൻ.കെ സുധീർ‍, അനിൽ‍ അക്കര എം.എൽ‍.എ തുടങ്ങിയവർ‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed