ഷാ­ർ‍­ജ വി­മാ­നത്താ­വളത്തിൽ‍ നു­ഴഞ്ഞു­കയറി­യ ഇന്ത്യക്കാ­രൻ‍ പി­ടി­യി­ൽ


ഷാർജ : ഷാർജ വിമാനത്താവളത്തിൽ നുഴഞ്ഞു കയറിയ ഇന്ത്യൻ എഞ്ചിനീയർ പിടിയിലായി. നവവധുവിനെ കാണാനാണ് വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടന്ന് ഇയാൾ റൺവേയിലുണ്ടായിരുന്ന വിമാനത്തിൽ കയറാൻ ശ്രമിച്ചത്. 26−കാരനായ ഈ ഇന്ത്യൻ സിവിൽ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 

എന്നാൽ തന്റെ നടപടിയിൽ ഒട്ടും ഖേദമില്ലെന്നും സ്നേഹ പ്രകടനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് ഇയാൾ അധികൃതരോട് പറഞ്ഞത്. നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയർ കാണാനെത്തിയത്. 

ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാൾ വിമാനത്തിനടുത്തെത്തിയത്. പാസ്പോർട്ട് തൊഴിലുടമയുടെ അടുത്താണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.  

You might also like

  • NEC

Most Viewed