സൗദിയിൽ തൊഴിലാളികൾക്ക് ലെവി അടക്കാൻ ആറ് മാസം കൂടി സാവകാശം
സ്വകാര്യ സ്ഥാപനങ്ങളും കന്പനികളും തൊഴിലുടമകളും തൊഴിലാളികളുടെ പേരിൽ അടക്കാനുള്ള ലെവി അടക്കാനുള്ള സമയം ആറു മാസം കൂടി നീട്ടി. സ്വ
കാര്യ മേഖലയുടെ പ്രയാസം കണക്കിലെടുത്താണ് ലെവി അടക്കുന്നതിനുള്ള സമയം ആറു മാസത്തേക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ദീർഘിപ്പിച്ചത്. ഇതിന് പുറമെ, ലെവി മൂന്നു തവണകളായി അടക്കുന്നതിനും മന്ത്രാലയം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്.
അതേസമയം, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ലെവി ഇൻവോയ്‌സ് ഇടയാക്കുമെന്ന് വ്യാപാരികളും വ്യവസായികളും പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഒരിക്കലും താങ്ങാൻ കഴിയാത്ത ഇൻവോയ്‌സുകളാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകിയിരിക്കുന്നത്. വൻ ജീവനക്കാർക്കുമുള്ള ലെവി ഇൻവോയ്‌സ് ആണ് മന്ത്രാലയം ഇഷ്യു ചെയ്തിരിക്കുന്നത്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലെവി ഇൻവോയ്‌സിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു.
