ഭക്ഷ്യവസ്തു­ക്കൾ പാ­ഴാ­ക്കു­ന്നത് കു­റയ്ക്കാ­നാ­യി ­: ദു­ബൈ­ മു­നി­സി­പ്പാ­ലി­റ്റി­


ദുബൈ : ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുന്നത് വൻതോതിൽ കുറയ്ക്കാൻ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ മോശമാകാതിരിക്കാൻ സ്വീകരിച്ച നടപടികളാണ് ഇതിനു സഹായിച്ചത്. 2016ൽ 13,586 ടൺ ഭക്ഷ്യവസ്തുക്കളാണു നഷ്ടമായതെങ്കിൽ കഴിഞ്ഞ വർഷമിത് 3670 ടണ്ണായി കുറയ്ക്കാനായെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഫുഡ് ട്രേഡ് കൺട്രോൾ വിഭാഗം മേധാവി ഡോ. ഇസാം അൽ ഹഷ്മി പറഞ്ഞു. 

കഴിഞ്ഞ വർഷം നേട്ടങ്ങളുടെ പരന്പരയാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനുണ്ടായത്. 1953 ടൺ ഭക്ഷ്യവ സ്തുക്കളുടെ പുനഃരുപയോഗം സാധ്യമാക്കിയത് കൂടാതെ, 1426 ടൺ ഭക്ഷ്യവസ്തുക്കൾ ഫുഡ് ബാങ്കിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed