കു­ഞ്ഞി­നെ­ വി­മാ­നത്താ­വളത്തിൽ മറന്നു : സംരക്ഷണമൊരുക്കി സു­രക്ഷാ­ ജീ­വനക്കാ­ർ


ദുബൈ : വിമാനത്താവളത്തി ൽ ദന്പതികൾ‍ കുഞ്ഞിനെ മറന്നു വീട്ടിലേയ്ക്ക് പോയി. ഒടുവിൽ അൽ ഐനിലെ വീട്ടിലെത്തിയപ്പോൾ കുഞ്ഞില്ലെന്ന് കണ്ട് അന്തം വിട്ടിരിക്കുന്പോഴാണ് വിമാനത്താവളത്തിൽ നിന്നും ഫോൺ വരുന്നത്. 

ഇവർ തിരിച്ചെത്തും വരെ മൂന്നു വയസ്സുള്ള പെൺകുട്ടി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുടെസംരക്ഷണത്തിൽ ആയിരുന്നു. ദുബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പാകിസ്ഥാനി കുടുംബമാണ് കൂടെ കുഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും വിമാനത്താവളത്തിലേക്ക് തിരിക്കേണ്ടി വന്നത്.

രണ്ടു വാഹനങ്ങളിലായാണ് ഇവർ വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്. രണ്ടുവാഹന ത്തിലുണ്ടായിരുന്നവരും മറ്റേ വാഹനത്തിൽ ഉള്ളവർ കുട്ടിയെ എടുത്തിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു യാത്ര. വിമാനത്താവള ഓഫീസിൽ നിന്നും ഫോൺ വിളി എത്തിയപ്പോഴാണ് കുട്ടി ആരുടേയും കൂടെയില്ലെന്ന കാര്യം കുടുംബം അറിയുന്നത്.

ടെർമിനൽ രണ്ടിൽ വിമാനമിറങ്ങിയ കുടുംബാംഗങ്ങൾ യാത്രനടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറ വഴിയാണ് ആരുമില്ലാതെ കുട്ടി ഇവിടെ കറങ്ങിതിരിയുന്നത് ജീവനക്കാർ കണ്ടെത്തിയത്.

തുടർന്നു വിമാനത്താവള ഉദ്യോഗസ്ഥർ യാത്രക്കാരുടെ ടെലഫോൺ നന്പർ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം കുഞ്ഞിനെ സ്വീകരിക്കാൻ തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും മൂന്നു മണിക്കൂർ കഴിഞ്ഞു. അതുവരെ കുട്ടി എയർപോർട്ട് ഉദ്യോഗസ്ഥരുടെ പരിചരണത്തിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed