റസി­ഡൻ­സ് ഏരി­യകളിൽ ബാ­ച്ചി­ലർ മു­റി­കൾ അനു­വദി­ക്കി­ല്ല : മസ്‌ക്കറ്റ് നഗരസഭ


മസ്്ക്കറ്റ് : റസിഡൻസ് ഏരിയകളിലെ ബാച്ചിലർ താമസ മുറികൾക്കെതിരെ മസ്‌ക്കറ്റ് നഗരസഭ. ലേബർ ക്യാന്പുകളിൽ കുടുംബങ്ങളായി താമസിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മേഖലകളിൽ നിന്നു പരാതികൾ ഉയർ‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. അനധികൃതമായി പ്രവർ‍ത്തിക്കുന്ന താമസ സ്ഥലങ്ങളിൽ മസ്‌ക്കറ്റ് നഗരസഭ പരിശോധന നടത്തി.

 മവേല മേഖലയിലാണു പരിശോധന നടന്നത്. നിയമംലംഘിച്ച് അനുവദിക്കപ്പെട്ടതിൽ കൂടുതൽ പേർ‍ താമസിക്കുകയും മറ്റു നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്തവരെ പരിശോധനയിൽ കണ്ടെത്തി. സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് നിയമം കർശനമായി നടപ്പിലാക്കുന്നതെന്നു മസ്‌ക്കറ്റ് നഗരസഭ വ്യക്തമാക്കി. 

റസിഡൻസ് ഏരിയകളിൽ കൂടുതൽ ബാച്ചിലേഴ്‌സ് ഒരുമിച്ചു താമസിക്കുന്നതു പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ടെന്ന് ശൂറ കൗൺസിൽ‍ അംഗം അലി ബിൻ‍ സാലിം അൽ ബജ്രി പറഞ്ഞു. നിയമംലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് കെട്ടിട ഉടമകൾക്കും നിൽദേശം നൽകിയിട്ടുണ്ട്. 

താമസക്കാരെ ലഭിക്കാതെ റസിഡൻസ് ഏരിയകളിൽ നിരവധി മുറികളും കെട്ടിടങ്ങളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പബ്ലിക് പ്രൊസിക്യൂഷൻ, റോയൽ‍ ഒമാൻ പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു മബേലയിൽ പരിശോധന നടന്നത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരും. ലേബർ ക്യാന്പുകളിലും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed