ആരോ­ഗ്യ മേ­ഖലയി­ലേ­ക്ക് 79 പു­തി­യ ആംബു­ലൻ­സു­കൾ കൂ­ടി­


കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സേവനത്തിനായി അടുത്തമാസം 79 പുതിയ ആംബുലൻസു കൾ കൂടി. ഈ വർഷം സേവനത്തിനായി എത്തുന്ന 270 ആംബുലൻസുകളിലെ ആദ്യ ഘട്ടമാണിതെന്ന് മന്ത്രാലയം ആക്ടിംങ് അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ അറിയിച്ചു. 

ആംബുലൻസു കളിലെ നൂതന ക്യാമറകൾ വഴി ആശുപത്രിയിലെത്തും മുന്പ് തന്നെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡോക്ടർക്ക് തയാറെടുപ്പ് സാധ്യമാക്കുന്ന സംവിധാനവും ഒരുക്കും. യൂറോപ്യൻ നിർമ്മിതമാണ് പുതിയ ആംബുലൻസുകളെന്ന് അൽ ഖത്താൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed