ദു­ബൈ­ ഷോ­പ്പിംഗ് ഫെ­സ്റ്റി­വലിന് തു­ടക്കം


ദുബൈ : കൈനിറയെ സമ്മാനങ്ങളുമായി ആഘോഷ പ്രപഞ്ചമൊരുക്കുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്) തുടക്കമായി. ജനുവരി 27വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ദുബൈയിലേക്കു പ്രവഹിക്കും. ഫാഷൻ ഷോ, കരിമരുന്നു പ്രയോഗം, വൻ ഓഫറുകളുമായി വിൽപന മേള, കാർണിവലുകൾ, ഭക്ഷ്യമേളകൾ, സാഹസിക− ഉല്ലാസ പരിപാടികൾ തുടങ്ങിയവ ഉണ്ടാകും. ലോകത്തിലെ ഏതുൽപ്പന്നം വാങ്ങാനും രുചിവൈവിധ്യങ്ങൾ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ഡി.എസ്.എഫ് അവസരമൊരുക്കും.

ദുബൈ ഷോപ്പിംഗ് മാൾസ് ഗ്രൂപ്പിന്റെ കീഴിലുള്ള മാളുകളിൽ പത്തുലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. 200 ദിർഹത്തിന്റെ സാധനങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുത്താണ് വിജയികളെ തിരഞ്ഞെടുക്കുക. മൊത്തം 7.2 ലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസുകളുമുണ്ട്. ഡി.എസ്.എഫിന്റെ ഭാഗമായ ഗ്ലോബൽ വില്ലേജിലും ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ. ആഡംബര വാഹനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.

മുൻവർഷങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ആഡംബര വാഹനങ്ങൾ കിട്ടിയിരുന്നു. ലോകരാജ്യങ്ങൾ സംഗമിക്കുന്ന ഗ്ലോബൽ വില്ലേജ് നവംബർ ഒന്നിനാണ് സന്ദർശകർക്കായി തുറന്നത്. ഇവിടേക്കു സന്ദർശകർ പ്രവഹിക്കുകയാണ്. ഇന്ത്യയുൾപ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങൾ കാഴ്ചകളും കൗതുകങ്ങളും രുചിവൈവിധ്യങ്ങളുമായി ഇവിടെയുണ്ട്. ഇന്ത്യൻ പവിലിയനിൽ കേരളം മുതൽ കശ്മീർവരെയുള്ള കാഴ്ചകൾ സംഗമിക്കുന്നു. മെഗാ മോൺസ്റ്റർ സ്റ്റണ്ട് ഷോ, ബൈക്ക് റേസിംങ്, മറ്റു സാഹസിക വിനോദങ്ങൾ എന്നിവ ഇത്തവണയുമുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed