രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തുന്നു
മനാമ : എ ഐ സി സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തുന്നു. ജനുവരി എട്ടിന് ഗള്‍ഫ് ഹൊട്ടലില്‍ വെച്ച് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒറിജിൻസ് (ഗോപിയോ) സംഘടപിപ്പിക്കുന്ന കണ്‍വെൻഷനില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തുന്നത്. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും വ്യവസായിയുമായ വര്‍ഗീസ് കുര്യനാണ് സംഘാടക സമിതി ചെയര്‍മാൻ. ഇതല്ലാതെ മറ്റ് പരിപാടികളിലൊന്നും തന്നെ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നറിയുന്നു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി യു എ ഇ കൂടി സന്ദര്‍ശിക്കുമെന്ന് നേരത്തേ വാര്‍ത്ത പരന്നിരുന്നുവെങ്കിലും തൽക്കാലം അങ്ങിനെയൊരു സാധ്യതയില്ലെന്ന് എ ഐ സി സി ഓഫീസ് പിന്നീട് അറിയിച്ചു.
ജനുവരി ആറ് മുതല്‍ എട്ട് വരെയാണ് ബഹ്‌റൈനില്‍ കണ്‍വെൻഷൻ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളെയാണ് സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്.

