മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം : എ.വൈ.സി.സി
മനാമ : തന്റെ ബിസിനസ് ആവശ്യത്തിന് കായൽ വളച്ച് കെട്ടി എടുക്കുകയും, കാലങ്ങളായി സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി ഭൂമി കൈക്കലാക്കുകയും ചെയ്ത തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരുവാൻ അർഹനല്ലെന്നും ആഭ്യന്തര വകുപ്പിന്റെ പിന്തുണ നടത്തുന്ന ഭൂമി ഗുണ്ടായിസവും അവസാനിപ്പിക്കണമെന്നും ഐ.വൈ.സി.സി ആവശ്യപ്പെട്ടു. സർക്കാർ ഓഫീസിൽ നിന്നും അനധികൃത ഭൂമി കയ്യേറ്റത്തിന്റെ ഫയലുകൾ കാണാതായതിലും മന്ത്രിക്കും അദ്ദേഹത്തിന്റെ സഹോദരനും വ്യക്തമായ പങ്ക് ഉണ്ട്. ജയരാജനും, ശശീന്ദ്രനും എതിരെ നടപടിയെടുത്ത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ഭയക്കുന്നത് എന്തിനാണെന്നും മറുപടി പറയണം.
കോടികൾ സംഭാവന വാങ്ങിയാണ് തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം നൽകിയത് എന്ന ആരോപണം നിലനിൽക്കെ ഈ സംഭവങ്ങളുമായി കൂട്ടിവായിച്ചാൽ ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന കാര്യത്തിൽ സംശയം ലവലേശമില്ല. ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് മുതൽ വൻപരാജയമായിരുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെടുവാൻ ഇനിയും വൈകരുതെന്നും യോഗം ആവശ്യപ്പെട്ടു.

