പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം : 1800 പേർക്ക് പിഴ
ദുബൈ : ദുബൈയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ച 1800 പേർക്ക് മുനിസിപ്പാലിറ്റി പിഴ വിധിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കുറഞ്ഞതായി മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
സിഗററ്റ് കുറ്റികൾ, ഉപയോഗശൂന്യമായ ചെറുവസ്തുക്കൾ എന്നിവ വലിച്ചെറിയുക, ച്യുയിങ് ഗം ചവച്ച് റോഡിലേക്കുതുപ്പുക തുടങ്ങിയവയ്ക്കാണ് പ്രധാനമായും പിഴ ചുമത്തിയത്. മാലിന്യം വലിച്ചെറിയുന്നതിന് 500 ദിർഹവും ച്യുയിങ് ഗം തുപ്പുന്നതിന് 1000 ദിർഹവുമാണ് പിഴ.

