ഗിന്നസ് ലോക റെക്കോർഡുമായി ദുബായ് പോലീസ് കാറുകൾ


ദുബായ് : ലോകത്തിലെ ഏറ്റവും വേഗതയുള്ള പോലീസ് കാറുകളെന്ന റെക്കോർഡ് ദുബായ് പോലീസ് കാറുകൾക്ക്. ലോകത്തിലെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ കാറായ ബുഗാഡി വെയറോണ്‍ കൂടി ദുബായ് പോലീസിന്റെ കാറുകളിൽ വന്നതോടെയാണ് ഇത്.

10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ ആണ് വേഗത. കഴിഞ്ഞ ഏപ്രിലിലാണ് ദുബായ് പൊലിസ് ബുഗാഡി വെയറോണ്‍ സ്വന്തമാക്കുന്നത്. ലോകത്ത് ഏറ്റവും വേഗമേറിയ വാഹനം ഹെന്നസി വെനം ജിടി ആണെങ്കിലും ലോകത്ത് എവിടെയും ഈ വാഹനം പൊലിസ് കാറായി ഉപയോഗിക്കാറില്ല. കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ ഉപരി വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പൊലിസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളായ ബുര്‍ജ് ഖലീഫാ, ഷെയ്ക്ക് മുഹബ്ത്ത് ബിന്‍ റാഷിദ് നടപാതകളിലും ആഡംബര കാറുകളില്‍ പൊലിസ് റോന്തു ചുറ്റും.

പൊലിസ് എമര്‍ജന്‍സി നമ്പറായ 999 ലേക്ക് പലരും വിളിക്കുകയും, കാര്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ വന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്.

മക്‌ലാരൻ, ലംബോര്‍ഗിനി, ഫെറാറി, മെര്‍സിഡസ്, മസ്താങ്ങ്, ബെന്റെലി, ഔഡി, നിസ്സാന്‍, ബിഎംഡബ്ലയു, പോര്‍ഷെ, ആസറ്റണ്‍ മാര്‍ട്ടിന്‍ എന്നീ കമ്പനികളുടെ 14 കാറുകളാണ് ദുബായ് പൊലീസിന് ഇത് കൂടാതെയുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed