എം.എം. ഹസൻ കെപിസിസി നേതൃത്വത്തിലേക്ക്


തിരുവനന്തപുരം: എം.എം. ഹസ്സൻ കെപിസിസി അധ്യക്ഷന്‍റെ താത്കാലിക ചുമതലയിലേക്ക്. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.മുരളീധരൻ, വി.ഡി.സതീശൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തപ്പോൾ ഉമ്മൻ ചാണ്ടി വിട്ടുനിന്നു. ഹസന് ചുമതല നൽകികൊണ്ടുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദ്ദനൻ ദ്വിവേദിയുടെ കുറിപ്പ് സുധീരൻ വായിച്ച ശേഷമാണ് ഹസൻ ഔദ്യോഗികമായി സ്ഥാനമേറ്റത്.

കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് കാഴ്ചവച്ച മികച്ച പ്രകടനം തുടരാൻ കഴിയട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു. ഗ്രൂപ്പല്ല, പാർട്ടിയാണ് വലുതെന്നുള്ള ചിന്തയോടെ മുന്നോട്ടുപോകണമെന്ന് വി.എം സുധീരൻ ആവശ്യപ്പെട്ടു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ശക്തമായ സമരവുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

You might also like

Most Viewed