ഇന്ത്യൻ ബാലൻ ഷാർജയിൽ മുങ്ങി മരിച്ചു
ഷാർജ : നാല് വയസുള്ള ഇന്ത്യൻ ബാലൻ ഷാർജയിലെ അൽ ഖാൻ ബീച്ചിൽ മുങ്ങി മരിച്ചു. അമ്മയോടൊപ്പം ബീച്ചിൽ വിനോദസഞ്ചാരത്തിനായി എത്തിയതാണ് കുട്ടി. ബീച്ചിൽ കളിച്ചു കൊണ്ടിരിക്കെ അമ്മയുടെ കണ്ണ് വെട്ടിച്ച് കടലിലേയ്ക്ക് ഓടുകയായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാനായി പുറകെ ഇറങ്ങിയ അമ്മയെ പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അമ്മയെയും കുട്ടിയേയും അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
പത്ത് ദിവസത്തിനകം ഇത് ഷാർജയിലുണ്ടാകുന്ന മൂന്നാമത്തെ മുങ്ങിമരണമാണ്.

